ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; റിലീസിനു മുന്നേ റിക്കാര്‍ഡ് സ്വന്തമാക്കി വില്ലന്‍

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന വില്ലനു വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത. റിലീസിനു മുന്നേ റിക്കാര്‍ഡ് സ്വന്തമാക്കിക്കഴിഞ്ഞിരിക്കുകയാണ് വില്ലന്‍. സിനിമയുടെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സ് റിക്കാര്‍ഡ് തുകയ്ക്ക് വിറ്റുപോയി. മൂന്നു കോടി രൂപയാണ് ഹിന്ദി ഡബ്ബിംഗ് വകയില്‍ ലഭിച്ചത്. നേരത്തെ 50 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയത്. സാറ്റലൈറ്റ് റേറ്റും കൂടി കണക്കാക്കുമ്പോള്‍ ചിത്രം റിലീസിനു മുമ്പുതന്നെ 10 കോടി സ്വന്തമാക്കിക്കഴിഞ്ഞു. മലയാളസിനിമയില്‍ ഇത് പുതിയ റിക്കാര്‍ഡാണ്.

മുപ്പതു കോടിയോളം മുടക്കി ബിഗ് ബജറ്റില്‍ ഒരുക്കിയ വില്ലന്‍ തമിഴ്, തെലുങ്ക് ഭാഷകളിലും ഡബ് ചെയ്ത് പുറത്തിറക്കുന്നുണ്ട്. ചിത്രം ഈമാസം 27ന് തീയറ്ററുകളിലെത്തും. മോഹന്‍ലാല്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ എത്തുന്ന വില്ലന്‍ ഒരു കംപ്ലീറ്റ് ത്രില്ലര്‍ ചിത്രമാണ്. മാത്യു മാഞ്ഞൂരാന്‍ എന്ന വിരമിച്ച പോലീസ് ഓഫീസറായാണ് ചിത്രത്തില്‍ ലാല്‍ വേഷമിടുന്നത്. മഞ്ജു വാര്യരാണ് നായിക. മോഹന്‍ലാലിനൊപ്പം കോളിവുഡ് താരം വിശാല്‍, ഹന്‍സിക, സിദ്ദീഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്.
റോക്ക്ലിന്‍ വെങ്കിടേഷാണ് ചിത്രത്തിന്റെ നിര്‍മാണം. പീറ്റര്‍ ഹെയ്ന്‍ സംഘട്ടന രംഗങ്ങളൊരുക്കുന്നു.ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്‌സ് ഗ്രൂപ്പാണ് സംഗീതം.

KCN

more recommended stories