പെട്രോള്‍ പമ്പ് ഉടമകള്‍ 13നു നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് പിന്‍വലിച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പ് ഉടമകള്‍ വെള്ളിയാഴ്ച(13) നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് പിന്‍വലിച്ചു. പെട്രോളിയം ഡീലേഴ്‌സ് സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ടിന്റെ (യുപിഎഫ്) ആഭിമുഖ്യത്തില്‍ രാജ്യമൊട്ടാകെയുള്ള 54,000 പെട്രോള്‍ പമ്പുകള്‍ അടച്ചിടാനായിരുന്നു നേരത്തേയുള്ള തീരുമാനം.

ആറു മാസത്തിലൊരിക്കല്‍ ഡീലര്‍ കമ്മിഷന്‍ വര്‍ധിപ്പിക്കുക, മുതല്‍ മുടക്കിനനുസരിച്ചുള്ള റീ പെയ്‌മെന്റ്, ബാഷ്പീകരണ നഷ്ടം നികത്തുക, ഇന്ധന ട്രാന്‍സ്‌പോേേട്ടഷനിലെ അപാകതകള്‍ പരിഹരിക്കുക, ഇന്ധന വില്‍പ്പന ജിഎസ്ടിക്കു കീഴിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തത്.

ഏകപക്ഷീയമായി എണ്ണ കമ്പനികള്‍ ഉള്‍പ്പെടുത്തിയ പെനാല്‍റ്റി സംഖ്യ പിന്‍വലിക്കുക, എത്തനോള്‍ കലര്‍ത്തിയ പെട്രോള്‍ അതിനു വേണ്ടതായ ഉപകരണങ്ങള്‍ ഇല്ലാതെ വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഇവര്‍ ഉന്നയിച്ചിരുന്നു.

KCN

more recommended stories