വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ അയല്‍പക്കത്തെ വീട്ടു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആര്‍.ഡി നഗര്‍ കുഡ്ലുവിലെ ബെട്ടു ഷെട്ടിയുടെ ഭാര്യ രത്നാവതി (65)യാണ് മരിച്ചത്.ഇന്നു രാവിലെ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം അയല്‍പക്കത്തെ വീട്ടു കിണറ്റില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. പൊലീസ് കേസെടുത്തു. അശോക്, അജിത്ത്, രവിപ്രസാദ്, പ്രവീണ മക്കളും ജയശ്രീ, കവിത മരുമക്കളും രമാവതി, ശ്യാമള സഹോദരങ്ങളുമാണ്.

KCN

more recommended stories