ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുതിര്‍ന്ന പേസ് ബൗളര്‍മാരായ ഉമേഷ് യാദവും മുഹമ്മദ് ഷമിയും ടീമില്‍ നിന്ന് പുറത്തായി. ബാറ്റ്സ്മാന്‍ കെആര്‍ രാഹുലിനും സ്ഥാനം നഷ്ടമായി. സീനിയര്‍ താരങ്ങളായ യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരെ ഇത്തവണയും ഉള്‍പ്പെടുത്തിയിട്ടില്ല.

എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്കും ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച ഷാര്‍ദുല്‍ താക്കൂറും ടീമില്‍ തിരിച്ചെത്തിയതും ശ്രദ്ധേയമാണ്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉപയോഗിച്ചിരുന്ന പത്താംനമ്പര്‍ ജേഴ്സി ലങ്കന്‍ പര്യടനത്തില്‍ താക്കൂറിന് നല്‍കിയതിന്റെ പേരില്‍ ബിസിസിഐക്ക് വിമര്‍ശനങ്ങളേറ്റിരുന്നു.
മൂന്ന് മത്സരങ്ങളുള്ള ഇന്ത്യ -ന്യൂസിലന്റ് ഏകദിന പരമ്പരയിലെ ആദ്യമത്സരം ഈ മാസം 22 ന് മുംബൈയിലാണ്. രണ്ടാം മത്സരം 25 ന് പൂനെയിലും മൂന്നാം മത്സരം കാണ്‍പൂരില്‍ 29 നും നടക്കും.

ന്യൂസിലന്റിനെതിരേയുള്ള ഏകദിന ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്ക്, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംമ്ര, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഷാര്‍ദുല്‍ താക്കൂര്‍.

KCN

more recommended stories