കലാലയ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് നടപടി വേണം: വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിനെതിരായ ഹൈകോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. വിദ്യാര്‍ഥികളടക്കമുള്ളവര്‍ പോരാട്ടത്തിലൂടെയാണ് രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെടുത്തതെന്നും വി.എസ് പറഞ്ഞു. ചരിത്ര യാഥാര്‍ഥ്യം വിസ്മരിച്ച് കൊണ്ട് ഒരു നിലപാട് എടുക്കുന്നത് ശരിയല്ല. ജനാധിപത്യ രീതിയിലുള്ള സര്‍ക്കാര്‍ രാഷ്ട്രീയ സ്വാതന്ത്ര്യം പരിരക്ഷിക്കാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു.

KCN

more recommended stories