യുഡിഎഫ് ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍

കോഴിക്കോട്: യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി. കട തുറന്ന് പ്രവര്‍ത്തിക്കാന്‍ പൊലീസ് സംരക്ഷണം തേടിയതായും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.

ഹര്‍ത്താലുകളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനം ശക്തമായി നടപ്പാക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാതലത്തില്‍ ഹോട്ടലുകളടക്കം മുഴുവന്‍ കടകളും തുറക്കാന്‍ കീഴ്ഘടകങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ടി നസറുദ്ദീന്‍ പറഞ്ഞു. പൊലീസ് സംരക്ഷണം തരാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെറുതും വലുതുമായി 80 ഹര്‍ത്താലുകള്‍ ആണ് ഈ വര്‍ഷം ഇതുവരെ ഉണ്ടായത്. ഇത് വ്യാപാര മേഖലയില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നത് തടയാന്‍ കഴിയാത്തത് സര്‍ക്കാര്‍ ഇടപെടാത്തതിനാലാണെന്നും നസറുദ്ദീന്‍ കുറ്റപെടുത്തി. അതേസമയം ജിഎസ്ടി അടക്കമുള്ള പ്രശ്‌നങ്ങളുയര്‍ത്തി നവംബര്‍ ഒന്നിന് വ്യാപാരികള്‍ നിശ്ചയിച്ച സമരത്തിന് മാറ്റമുണ്ടാകില്ലെന്നും ടി നസറുദ്ദീന്‍ അറിയിച്ചു.

KCN

more recommended stories