നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു

കാസര്‍കോട്: മായിപ്പാടി ഡയറ്റില്‍ ഈ മാസം 13 മുതല്‍ 15 വരെ നടന്നുവന്ന നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സമാപന സമ്മേളനം ഉദ്ഘാടനവും ട്രെയിനീസിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു. യുവജനങ്ങള്‍ ഇത്തരം ക്യാമ്പുകളില്‍ പങ്കെടുത്തു ജാതിമതഭേദങ്ങള്‍ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്വഴി കാസര്‍കോടിന്റെ യശസ്സു വര്‍ധിപ്പിക്കുവാന്‍ കഴിയുമെന്ന് യുവജനങ്ങളെ ഓര്‍മിപ്പിച്ചു. ക്യാമ്പില്‍ മൂന്നു ദിവസം താമസിച്ചു പങ്കെടുക്കാന്‍ താല്‍പര്യം കാണിച്ച യുവജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.ജില്ലയിലെ വിവിധ ക്ലബ്ബുകളെ പ്രതിനിധികരിച്ച് 40 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ അധ്യക്ഷ്യത വഹിച്ചു. സവാദ്, സുകുമാരന്‍,കുമാരി മഹിമ, എന്നിവര്‍ സംബന്ധിച്ചു. വൊള ണ്ടിയര്‍ നവീന്‍ രാജ് സ്വാഗതവും, ടി.എം.അന്നമ്മ നന്ദിയും പറഞ്ഞു. സച്ചിന്‍, കുമാരി വൈഷണവി എന്നിവര്‍ മികച്ച ക്യാമ്പെര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു.

KCN

more recommended stories