ആര്‍.എസ്.എസ് നേതാവ് വെടിയേറ്റു മരിച്ചു

ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ ആര്‍.എസ്.എസ് നേതാവ് രവീന്ദര്‍ ഗോസായിയെ(58)അജ്ഞാത അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 7.20 ഓടെ ലുധിയാനയില്‍ സ്വവസതിക്ക് സമീപത്തു വെച്ചാണ് ഗോസായിക്ക് വെടിയേറ്റത്. പ്രഭാതസവാരിക്കിറങ്ങിയ ഗോസായിക്കെതിരെ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തില്‍ രണ്ട് വെടിയുണ്ടകള്‍ തുളച്ചുകയറിയ അദ്ദേഹം സംഭവസ്ഥലത്തു തന്നെ മരിച്ചു. ബി.ജെ.പിയുടെ ജില്ലാ ഭാരവാഹിയും ലുധിയാന ആര്‍.എസ്.എസ് രഘുനാഥ് നഗര്‍ മോഹന്‍ ശാഖയുടെ അധ്യക്ഷനുമായിരുന്നു രവീന്ദര്‍ ഗോസായ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

KCN

more recommended stories