ശ്രീശാന്തിന് വീണ്ടും ആജീവനാനന്ത വിലക്ക്

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന എസ്.ശ്രീശാന്തിന് വീണ്ടും ആജീവനാനന്തം വിലക്ക്. നേരത്തേ വിലക്ക് നീക്കിയ സിംഗ്ള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ബി.സി.സി.ഐ സമര്‍പിച്ച അപ്പീലിലാണ് തീരുമാനം. ബി.സി.സി.ഐയുടെ എല്ലാ വാദങ്ങളും ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. വാതുവെപ്പ് കേസില്‍ ബി.സി.സി.ഐയുടെ ജുഡീഷ്യല്‍ അന്വേഷണവും ക്രിമിനല്‍ കോടതിയിലെ നിരീക്ഷണവും തമ്മില്‍ വിത്യാസമുണ്ടെ്. ബി.സി.സി.ഐ അച്ചടക്ക സമിതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ ഹൈകോടതിക്ക് അധികാരമില്ല. ശ്രീശാന്തില്‍ നിന്നും വിശദീകരണം തേടിയ ശേഷമാണ് അദ്ദേഹത്തെ വിലക്കിയത്. സിംഗ്ള്‍ ബെഞ്ച് സ്വീകരിച്ച മാനദണ്ഡം ശരിയായില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

KCN

more recommended stories