സംസ്ഥാന സ്‌കൂള്‍ കായികമേള; ആദ്യ സ്വര്‍ണം പാലക്കാടിന്

കോട്ടയം: 61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കൊടിയുയര്‍ന്നു. പാലക്കാട് ആദ്യ സ്വര്‍ണം കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്ററിലാണ് പാലക്കാട് പറളി സ്‌കൂളിലെ പി.എന്‍ അജിത്ത് റെക്കോഡോടെ സ്വര്‍ണം നേടിയത്. 5,000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിയാണ് വെള്ളി നേടിയത്.

എറണാകുളവും ഒരു സ്വര്‍ണവും കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ കോതമംഗലം മാര്‍ബേസിലിന്റെ അനുമോള്‍ തമ്പിയാണ് സ്വര്‍ണം നേടിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ പി. ചാന്ദ്‌നിയും ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ സല്‍മാന്‍ ഫാറൂഖും സ്വര്‍ണം നേടി.

KCN

more recommended stories