ലോകകപ്പ്; നാളെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍

കൊച്ചി : അണ്ടര്‍ 17 ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം. നാളെ രണ്ടുമല്‍സരങ്ങള്‍ നടക്കും. ഗുവാഹത്തിയില്‍ നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഘാന മാലിയെ നേരിടും. രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ളണ്ടും അമേരിക്കയും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലാണ് മത്സരം. ഞായറാഴ്ച ലോകകപ്പില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നായ സ്പെയിന്‍ കൊച്ചിയില്‍ കളിക്കാനിറങ്ങും. എഷ്യന്‍ കരുത്തരായ ഇറാനാണ് ലാറ്റിനമേരിക്കന്‍ ടീമിന്റെ എതിരാളി. വൈകീട്ട് അഞ്ചിനാണ് മല്‍സരം. യൂറോപ്യന്‍ ശക്തരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് സ്പെയിന്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്.

മെക്സിക്കോയെ തകര്‍ത്താണ് ഇറാന്‍ ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ്ഘട്ടത്തില്‍ മൂന്നു കളിയും ജയിച്ചാണ് ഇറാന്‍ നോക്കൗട്ടിലേക്ക് മുന്നേറിയത്. പ്രീക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍മാരായ മെക്സിക്കോയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഇറാന്‍ കീഴടക്കിയത്. ക്വാര്‍ട്ടര്‍ കളിക്കാനായി സ്പെയിനും ഇറാനും കൊച്ചിയിലെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ കൊച്ചിയിലായിരുന്നു സ്പെയിന്റെ മല്‍സരം. അതിനാല്‍ തന്നെ കൊച്ചിയിലെ സാഹചര്യങ്ങളുമായി സ്പാനിഷ് ടീം പൊരുത്തപ്പെട്ടിട്ടുണ്ട്. ടീം ഇന്നലെ പനമ്പിള്ളിനഗര്‍ ഗ്രൗണ്ടില്‍ രണ്ടു മണിക്കൂറോളം പരിശീലനവും നടത്തി.

ഇറാന്റെ ഗ്രൂപ്പ് മത്സരങ്ങളും പ്രീക്വാര്‍ട്ടറും ഗോവയിലായിരുന്നു. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഇറാന്‍ ടീം പരിശീലനത്തിനിറങ്ങി. മികച്ച പോമിലുള്ള സ്പെയിനെ ക്വാര്‍ട്ടറില്‍ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇറാന്‍. ഞായറാഴ്ച നടക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ കരുത്തരുടെ പോരാട്ടമാണ്. ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ബ്രസീല്‍, യൂറോപ്യന്‍ കരുത്തരായ ജര്‍മ്മനിയെ നേരിടും. മികച്ച ഫോമിലുള്ള ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം ഫുട്ബോള്‍ പ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഞായറാഴ്ച രാത്രി എട്ടിനാണ് ബ്രസീല്‍-ജര്‍മ്മനി പോരാട്ടം.

KCN

more recommended stories