എഴുത്തുകാരന്‍ തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

കൊച്ചി: സംസ്‌കൃത പണ്ഡിതനും എഴുത്തുകാരനുമായ തുറവൂര്‍ വിശ്വംഭരന്‍(74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

തപസ്യ മുന്‍ അധ്യക്ഷനായിരുന്ന വിശ്വംഭരന്‍ 1943ല്‍ ആലപ്പുഴയിലെ തുറവൂരിലാണ് ജനിച്ചത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തറയില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു. തപസ്യ മുന്‍ അധ്യക്ഷ പദവി വഹിച്ചിരുന്ന അദ്ദേഹത്തിന് അമൃത കീര്‍ത്തി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

KCN

more recommended stories