മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: കഴിഞ്ഞ മൂന്ന്പതിറ്റാണ്ടായി നാടിന്റെ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന സെന്റര്‍ ചിത്താരി മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ മുപ്പതാം വാര്‍ഷികാഘോഷം നവംബര്‍ 16 മുതല്‍ 19 വരെ നടക്കും. പരിപാടിയുടെ ലോഗോ പ്രകാശന കര്‍മ്മം പ്രഗത്ഭ പണ്ഡിതനും അബൂദാബി ബ്രിട്ടീഷ് സ്‌കൂള്‍ ഇസ്ലാമിക് വിഭാഗം തലവനുമായ സിംസാറുല്‍ ഹഖ് ഹുദവി നിര്‍വഹിച്ചു. പ്രസിഡന്റ് എം.സി.മുര്‍ഷിദ് ലോഗോ ഏറ്റുവാങ്ങി. മുഹ്യിദ്ദീന്‍ ജുമാ മസ്ജിദ് മുദരിസ് കെ.പി. അഹമ്മദ് സഖാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് സി.എച്ച്.അഹ്മദ് അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. സിംസാറുല്‍ ഹഖ് ഹുദവിക്കുള്ള സ്‌നേഹോപഹാരം സ്വാഗതസംഘം ചെയര്‍മാന്‍ പി.ബി. നിസാര്‍ നല്‍കി. ജമാഅത്ത് ഭാരവാഹികളായ അബ്ദുല്‍ ലത്തീഫ് എലൈറ്റ്, കക്കൂത്തില്‍ ഹസൈനാര്‍ ഹാജി, സി.കെ.അബ്ദുല്‍ ഖാദര്‍ ഹാജി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെക്രട്ടറി കെ.പി.ശിബിലി സ്വാഗതവും കണ്‍വീനര്‍ എന്‍.സി.നിയാസ് നന്ദിയും പറഞ്ഞു

KCN

more recommended stories