നിര്‍ഭയ സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് ആരംഭിച്ചു

കാസര്‍കോട്: ജനമൈത്രി പോലീസ് അല്‍ ഹസ്ന ഷി അക്കാദമിയിലെ വിദ്യര്‍ഥിനികള്‍ക്ക് രണ്ടു ദിവസത്തെ നിര്‍ഭയ സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി കെ. ജി സൈമണ്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള അനീതിക്കും അതിക്രമത്തിനുമെതിരെ പ്രതികരിക്കുവാനും ജാതിമത ചിന്തകള്‍ക്കതീതമായി സഹജീവികളെ സ്നേഹിക്കുവാനും സാഹോദര്യം നിലനിര്‍ത്തുവാനും കഴിയണമെന്ന് വിദ്യാര്‍ഥിനികളോട് ജില്ല പോലീസ് മേധാവി പറഞ്ഞു. മൊബൈല്‍ ഫോണ്‍ ദുരുപയോഗവും അതുവഴിയുള്ള ചതിക്കുഴികളെ തിരിച്ചറിയുവാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വനിതസെല്‍ ഇന്‍സ്പെക്ടര്‍ പി.വി നിര്‍മ്മല അധ്യക്ഷ വഹിച്ചു. അല്‍ ഹസ്ന ഷി അക്കാദമി മാനേജര്‍ മുനീര്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ റഫീഖ് നന്ദിയും പറഞ്ഞു. അധ്യാപികരായ മറിയം ഫാത്തിമ, ഫാത്തിമ മിസ്രിയ എന്നിവര്‍ സംസാരിച്ചു. പരിശീലന ക്യാമ്പിനു സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയശ്രീ, ഗീത, പ്രവീണ, അമ്പിളി, പ്രീതി എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories