കണ്ണൂര്‍ മെഡി.കോളേജ് പ്രവേശനം: ഓര്‍ഡിനന്‍സിനു അംഗീകാരം

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഒപ്പിട്ടു. സുപ്രീംകോടതി പ്രവേശന നടപടികള്‍ റദ്ദാക്കിയ കണ്ണൂര്‍ കോളജിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനം സാധൂകരിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ്, നേരത്തെ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നുള്ള വിശദീകരണം ലഭിച്ച ശേഷമാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 150 സീറ്റിലെ പ്രവേശന നടപടികള്‍ അന്നത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശന മേല്‍നോട്ട സമിതി ചെയര്‍മാനായിരുന്ന ജസ്റ്റീസ് ജയിംസ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

KCN

more recommended stories