ജി യു പി സ്‌കൂള്‍ ഹിദായത്ത് നഗറിന്റെ ഗോള്‍ഡന്‍ ജൂബിലി ഡിസംബറില്‍; ലോഗോ പ്രകാശനം ചെയ്തു

ദുബായ് : കാസര്‍കോട് ഹിദായത്ത് നഗറിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഒരു വഴി വിളക്കായ ജി യു പി എസ് ഹിദായത്ത് നഗറിന്റെ ഗോള്‍ഡന്‍ ജുബിലി ആഘോഷം വിപുലമായി നടത്താന്‍ സ്വാഗതസംഘം തീരുമാനിച്ചു. ഡിസംബര്‍ 22, 23 തീയതികളില്‍ മുട്ടത്തോടി ഹിദായത്ത് നഗറില്‍ വെച്ച് നടത്തപ്പെടും. പരിപാടിയുടെ ലോഗോ തിരഞ്ഞടുത്തു. റൗഫ് ഹിദായത്ത് നാഗരാണ് ലോഗോയുടെ ശില്പി. പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദുബായിലെ പ്രമുഖ വ്യവസായിയുമായ സൈഫു പയോട്ട ലോഗോ പ്രകാശനം ദുബായ് ദേരയില്‍ വെച്ച് നിര്‍വഹിച്ചു. ബാദ്ഷ എം .ഐ, ഫാറൂഖ് റോസ്സി, ഇബ്രാഹിം ലീഗ്, ജാഫര്‍ എം ഐ എന്നിവര്‍ സന്നിഹിതരായിരുന്നു.

KCN

more recommended stories