ജനമൈത്രി സുരക്ഷ പദ്ധതി; ലഹരി വിരുദ്ധ കാവല്‍ക്കൂട്ടം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

കാസര്‍കോട് : കാസര്‍കോട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ കാവല്‍ക്കൂട്ടം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമര ചുവട്ടില്‍ നടന്ന പരിപാടി കേരള റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുകയും ലഹരി വിരുദ്ധ സന്ദേശ നല്‍കുകയും ചെയ്തു. ചടങ്ങില്‍ ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡിവൈഎസ്പി മാരായ എം വി സുകുമാരന്‍, കെ ഹരിഷ്ചന്ദ്ര നായ്ക്ക്, പി ജ്യോതി കുമാര്‍, കാസര്‍കോട് സി ഐ എ അബ്ദുല്‍ റഹ്്മാന്‍, ടൗണ്‍ പ്രിന്‍സിപ്പല്‍ എസ് ഐ പി അജിത്ത് കുമാര്‍, എ എസ് ഐ കെ പി വി രാജീവന്‍, കമ്യൂണിറ്റി പോലീസ് ഓഫീസര്‍ ജോസ് ഫ്രാന്‍സിസ്, സിജെഎസ്എസ് ചെമ്മനാട്, ജിഎച്ച്എസ്എസ് കാസര്‍കോട്, സ്റ്റുഡന്റ് പോലീസ്, നെല്ലിക്കുന്ന് ഗവഃ ഹൈയര്‍ സെക്കന്ററി സ്‌കൂളിലെ റെഡ്‌ക്രോസ്, ത്രിവേണി കോളേജിലെ എന്‍എസ്എസ്, വിവിധ സ്‌കൂളിലെ സ്‌കൗട്ട് ഗൈഡ്‌സ് കുട്ടികള്‍, വിവിധ നഗരത്തിലെ ക്ലബ്ബുകളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ചടങ്ങില്‍ എംവി സുകുമാരന്‍ സ്വാഗതനം പറഞ്ഞു.

KCN

more recommended stories