ജി എസ് ടി ; നഷ്ടം നികത്താന്‍ നടപടി വേണമെന്ന് കരാറുകാര്‍

കാസര്‍കോട്: കഴിഞ്ഞ ജൂണ്‍ 30ന് മുമ്പ് ടെണ്ടര്‍ ചെയ്ത പ്രവൃത്തികളില്‍ ജി എസ് ടി മൂലം സംഭവിച്ച യഥാര്‍ത്ഥ നഷ്ടം കണക്കാക്കി അതു നികത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള ഗവ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ ടെണ്ടര്‍ പ്രവൃത്തികളില്‍ കരാര്‍ തുകയ്ക്കു പുറമേ ജി എസ് ടി കൂടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജി എസ് ടി മൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റില്ക്ക് അസോസിയേഷന്‍ നേതാക്കള്‍ നേരിട്ടു നിവേദനം നല്‍കും. അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ ഏഴിന് ഡല്‍ഹിയില്‍ ജി എസ് ടി ആസ്ഥാനത്തു നടത്തുന്ന ധര്‍ണയില്‍ ജില്ലയില്‍ നിന്നു പത്തു പ്രതിനിധികളെ അയക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ടി എ അബ്ദുള്‍ റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ബി കെ മുഹമ്മദ്കുഞ്ഞി, എം കെ അബ്ദുള്‍റഹ്മാന്‍, ഇ അബൂബക്കര്‍ ഹാജി, സി എച്ച് മൊയ്തീന്‍കുഞ്ഞി, സി എന്‍ മുഹമ്മദ് ഇക്ബാല്‍, എം എ എച്ച് സുനൈഫ്, കെ എം അബ്ദുള്ളക്കുഞ്ഞി, നിസാര്‍ കല്ലട്ര എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories