ജിഷ്ണു കേസ്: സി.ബി.ഐ ഒരാഴ്ചക്കകം നിലപാടറിയിക്കണം- സുപ്രീംകോടതി

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയി കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സി.ബി.ഐ ഒരാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. ജിഷ്ണുവിന്റെ അമ്മ മഹിജ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.

കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാറിനോട് കോടതി ചോദിച്ചു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ നേരിട്ടെത്തിയിരുന്നു.

നഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് വിട്ട് നേരത്തെ വിഞ്ജാപനമിറങ്ങിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് വിജ്ഞാപനമിറക്കിയത്. എന്നാല്‍ കേസ് സി.ബി.ഐ ഏറ്റെടുത്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ജിഷ്ണുവിന്റെ അമ്മ സുപ്രീംകോടതിയെ സമീപിച്ചത്.

KCN

more recommended stories