തീയേറ്ററുകളിലെ ദേശീയഗാനം: കേന്ദ്രത്തിന് നിയമഭേദഗതി കൊണ്ടുവരാം -സുപ്രീംകോടതി

ന്യൂഡല്‍ഹി: തീയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഭേദഗതി ചെയ്യാമോ എന്ന് പരിശോധിക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം ഹന്‍വീല്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. അവയെ ഒന്നിപ്പിക്കാന്‍ സിനിമ തീയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കേണ്ടതുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ തീയേറ്ററുകളില്‍ പോകുന്നത് വിനോദത്തിനാണെന്നും സദാചാര പൊലീസിങ്ങിന് അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2016 ഡിസംബര്‍ ഒന്നിന് ഇതുസംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ശ്യാം നാരായണന്‍ ചൗക്‌സെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ദേശീയഗാനം ആലപിക്കല്‍ നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവിട്ടത്. ഇതില്‍ നിയമഭേദഗതി കൊണ്ടുവരാമെന്നാണ് സുപ്രീംകോടതി ഇന്ന് സൂചന നല്‍കിയത്.

KCN

more recommended stories