പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പയിനുമായി സര്‍വ്വാന്‍സ് ചൗക്കി

ചൗക്കി : പ്ലാസ്റ്റിക്ക് ഉപേക്ഷിക്കു പ്രകൃതിയെ സംരക്ഷിക്കു എന്ന സന്ദേശവുമായി ചൗക്കി സര്‍വാന്‍സ് ആര്‍ട്സ് ആന്റ് സ്‌പോര്‍ട്ട്സ് ക്ലബ് നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ച് കൊണ്ടുള്ള ക്യാമ്പയിന്‍ കാസര്‍കോട് ഉപ ജില്ലാ ശാസ്‌തോല്‍സവം നടക്കുന്ന മൊഗ്രാല്‍ പുത്തുര്‍ സ്‌ക്കുളില്‍ വെച്ച് തുടക്കം കുറിച്ചു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നഗര- ഗ്രാമങ്ങളുടെ ശുചിത്യ പരിപാലനത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങളാണ്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്,ഒരോ വിദ്യാര്‍ഥികളും അവരവരുടെ വിടുകളിലെയും പരിസരങ്ങളിലെയും പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിന്‍ മുന്നോട്ട് വരുന്നത് വഴി ഒരു പുതിയ സംസ്‌കാരം രൂപപെടുന്നതിന്‍ സഹായകമാകും. പ്ലാസ്റ്റിക്ക് ഉപഭോഗം വഴി സമുഹത്തില്‍ ഉണ്ടാകുന്ന ഗുരുതര പ്രശ്‌നങ്ങളുടെ വ്യാപ്തി വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിന്‍ വേണ്ടിയാണ്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചത് പരിപാടിയില്‍ പ്ലാസ്റ്റിക്ക് ബോധവല്‍ക്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു ക്യാമ്പയിന്റെ ഉദ്ഘാടനം നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മിഷാല്‍ നിര്‍വ്വഹിച്ചു. പരിപാടിക്ക് സുഫയില്‍ ചുപ്പി, ഫൈസല്‍, ജസാര്‍, ആഷിക്ക്, അയ്യു, ആബി, സുല്‍പ്പു, ഷഫിക്ക്, മുസ്താക്ക്, ഹബിബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

KCN

more recommended stories