ബസില്‍ നിന്നും തെറിച്ച് വീണ് പിജി വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട് : ബസില്‍ നിന്നും തെറിച്ച് വീണ് പിജി വിദ്യാര്‍ത്ഥിനി മരിച്ചു. ബോവിക്കാനം ചെടിക്കര പരേതനായ തുകരപ്പ-മീനാക്ഷി ദമ്പതികളുടെ മകള്‍ ഉഷാലത (22) യാണ് മരിച്ചത്. ബദിയടുക്ക കോ-ഓപ്പറേറ്റീവ് കോളേജ് ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിനിയാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ 9.30 മണിക്ക് നെക്രാജെ പയ്യക്കണ്ടം വളവിലാണ് അപകടം ഉണ്ടായത്. കാസര്‍കോട് പെര്‍ളടുക്കം റൂട്ടില്‍ പോകുന്ന ബസില്‍ നിന്നാണ് അപകടം സംഭവിച്ചത്. വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍; ഉദയകുമാര്‍, പ്രവീണ്‍ കുമാര്‍, ഈശ്വരി

KCN

more recommended stories