പൊവ്വല്‍ വൈറ്റ് മൂണ്‍ വാര്‍ഷികത്തിന് കുടുംബ സംഗമത്തോടെ തുടക്കം കുറിക്കും

പൊവ്വല്‍: പൊവ്വല്‍ വൈറ്റ് മൂണ്‍ കലാ-കായിക വേദിയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പതിനഞ്ചാം വാര്ഷികാഘോഷപരിപാടികള്‍ക്കു നവംബറില്‍ തുടക്കം കുറിക്കും.നവംബര്‍ ആദ്യവാരം കുടുംബസംഗമത്തോടെ വൈവിധ്യങ്ങളായ പരിപാടികള്‍ക്ക് തുടക്കം കുറിക്കും ആഘോഷങ്ങളുടെ ഭാഗമായി കലാ കായിക മത്സരങ്ങള്‍,ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍,സമൂഹവിവാഹം,മതപ്രഭാഷണം,സാംസ്‌കാരിക സദസ്സുകള്‍.വിജ്ഞാന സദസ്സുകള്‍ സങ്കടിപ്പിക്കും. 2010 മുതല്‍ സങ്കടന നടത്തിവരുന്ന വിപുലമായ വാര്ഷികാഘോഷങ്ങളിലും പ്രഭാഷണ സദസ്സുകളിലും സമൂഹവിവാഹത്തിലും കേരളത്തിലെ പ്രഗത്ഭ വെക്തിതങ്ങളാണ പങ്കെടുത്തത്.ഇപ്രാവശ്യവും ദേശീയതലത്തില്‍ പ്രഗത്ഭരായ നേതാക്കളെയും വ്യക്തികളെയും കൊണ്ടുവരാന്‍ വൈറ്റിമൂണ് ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.യോഗം ബഡുവന്‍കുഞ്ഞി ചാല്‍കരയുടെ അധ്യക്ഷതയില്‍ ഇഖ്ബാല്‍ മാളിക ഉല്‍ഘടനം ചെയ്തു.ഖാദര്‍ ത്രീസ്റ്റാര്‍ ഫൈസല്‍ റാഷിദ്പി എസ് ഷെരീഫ് പി എ തുടങ്ങിയവര്‍ പ്രസംഗിച്ചു നാസര്‍ എം പി സ്വാഗതവും ബാസിത് നന്ദിയും പറഞ്ഞു

KCN

more recommended stories