രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ‘പടയൊരുക്കം’ നവംബര്‍ ഒന്നുമുതല്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ‘പടയൊരുക്കം’ നവംബര്‍ ഒന്നിന് കാസര്‍കോട് ജില്ലയിലെ ഉപ്പളയില്‍ എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും ഡിസംബര്‍ ഒന്നിന് പൊതുസമ്മേളനത്തോടെ തിരുവനന്തപുരത്ത് ജാഥ സമാപിക്കും. ശംഖുംമുഖം കടപ്പുറത്ത് നടക്കുന്ന സമാപനസമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് യു.ഡി.എഫ് മേഖല യോഗത്തിന്‌ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.ജാഥ കോഴിക്കോടെത്തുന്ന നവംബര്‍ ഏഴിനും എറണാകുളത്ത് എത്തിച്ചേരുന്ന 17നും പൊതുസമ്മേളനങ്ങള്‍ നടക്കും. കോഴിക്കോട്ട് ഹൈദരലി ശിഹാബ് തങ്ങളും എറണാകുളത്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഉദ്ഘാടനം ചെയ്യും. ജാഥ എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തും. ജാഥയുടെ ഭാഗമായി, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തിനെതിരെ ഒരുകോടി ഒപ്പുശേഖരണവും നടക്കും. സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കുന്ന നവംബര്‍ ഒമ്പതിന് ജാഥ ഉണ്ടാവില്ല. പ്രതിപക്ഷനേതാവിന് പുറമെ ബെന്നി ബഹനാന്‍, വി.ഡി. സതീശന്‍, ഷാനിമോള്‍ ഉസ്മാന്‍, എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.പി. മോഹനന്‍, ജോണി നെല്ലൂര്‍, ഷിബു ബേബിജോണ്‍, സി.പി. ജോണ്‍, വി. റാംമോഹന്‍ എന്നിവര്‍ ജാഥയില്‍ അംഗങ്ങളായിരിക്കും.

KCN

more recommended stories