പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് അറസ്റ്റ് വാറണ്ട്

ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് അറസ്റ്റ് വാറണ്ട്. പനാമ കേസില്‍ കുറ്റാരോപിതനെന്ന് തെളിഞ്ഞ ഷെറീഫിന് പാകിസ്താനിലെ അഴിമതി വിരുദ്ധ കോടതിയാണ് അറസ്റ്റ് വാറണ്ട് അയച്ചത്. ഷെരീഫ്, മകള്‍ മറിയം, മകളുടെ ഭര്‍ത്താവ് ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് ഒക്ടോബര്‍10ന് കോടതി കണ്ടെത്തിയിരുന്നു.

പനാമ പേപ്പര്‍ ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ശരീഫിനെതിരെ നിലവിലുള്ളത്. കേസില്‍ നവംബര്‍ 3ന് കോടതി വീണ്ടും വാദം കേള്‍ക്കുമെന്ന് ഷെരീഫിന്റെ അഭിഭാഷകര്‍ അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് അഴിമതിക്കേസില്‍ ശരീഫിനും കുടുംബത്തിനുമെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.കഴിഞ്ഞവര്‍ഷം പുറത്തു വന്ന പനാമ അഴിമതിക്കേസില്‍ ശരീഫിനും കുടുംബത്തിനും ലണ്ടനില്‍ അനധികൃത സ്വത്ത് ഉണ്ടെന്ന് കണ്ടെത്തുകയും മാധ്യമങ്ങള്‍ ഇത് പുറത്തു വിടുകയും ചെയ്തിരുന്നു.

KCN

more recommended stories