ലാവലിന്‍ കേസ്: പിണറായിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അത്യന്തം നാടകീയമായ നീക്കത്തില്‍, എസ്.എന്‍.സി ലാവലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയ ഹൈകോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍. സുപ്രീംകോടതി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട രണ്ടു ഹരജികള്‍ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് മോദി സര്‍ക്കാറിന്റെ രാഷ്ട്രീയനീക്കമായി വിലയിരുത്താവുന്ന നടപടിയുമായി സി.ബി.െഎ പിണറായിക്കെതിരെ രംഗത്തുവന്നത്.

കസില്‍ വിചാരണ നേരിടണമെന്ന് ഹൈകോടതി വിധിച്ച കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരായ ആര്‍. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹരജികളാണ് ജസ്റ്റിസുമാരായ എന്‍.വി. രമണ, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കുന്നത്. അതേസമയം, സുപ്രീംകോടതി സി.ബി.െഎ അപ്പീലിന്റെ കാര്യം ഇനിയും പരാമര്‍ശിച്ചിട്ടില്ല. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ തങ്ങളുടെ ഹരജി പരാമര്‍ശിക്കാനാണ് സി.ബി.ഐ നീക്കം. കേസിനിടയാക്കിയ കാലത്ത് വൈദ്യുതിമന്ത്രിയായിരുന്ന പിണറായിയെ കൂടാതെ ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റമുക്തരാക്കിയതിനെയും സി.ബി.ഐ ഹരജിയില്‍ &ിയുെ;േചാദ്യംചെയ്തു. എസ്.എന്‍.സി ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് ഭരണതലത്തില്‍നിന്നുള്ള അനുമതിയില്ലാതെ ഉദ്യോഗസ്ഥര്‍ക്കു മാത്രം തീരുമാനമെടുക്കാനാവില്ല എന്നും അതിനാല്‍ പ്രതികള്‍ക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും മൂന്നുപേര്‍ മാത്രം വിചാരണ നേരിട്ടാല്‍ മതിയെന്ന് പറയുന്നത് ശരിയല്ലെന്നും സി.ബി.ഐ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഒരേ വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള കേസില്‍ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ച ഹൈകോടതി നടപടി അനീതിയാണെന്നാണ് ശിവദാസന്റെയും കസ്തൂരിരംഗ അയ്യരുടെയും വാദം. കരാര്‍ നിലവില്‍വന്ന കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയന്‍, കെ.എസ്.ഇ.ബി ചെയര്‍മാനായിരുന്ന വി. രാജഗോപാല്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ ചീഫ് എന്‍ജിനീയറായ തങ്ങളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അനീതിയാണെന്നും ഇരുവരും ബോധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറ്റു പ്രതികളെ കുറ്റമുക്തരാക്കിയതുപോലെ തങ്ങളെയും പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

KCN

more recommended stories