ലോറിക്ക് പിറകില്‍ ടൂറിസ്റ്റ് ബസിടിച്ച് യുവാവ് മരിച്ചു

കുന്നംകുളം: ലോറിക്ക് പിറകില്‍ ടൂറിസ്റ്റ് ബസിടിച്ച് ലോറിയില്‍ ഉറങ്ങുകയായിരുന്ന യുവാവ് മരിച്ചു. കന്യാകുമാരി സ്വദേശി ജെയിംസ്(32) ആണ് മരിച്ചത്. കന്യാകുമാരിയില്‍ നിന്ന് ഉഡുപ്പിയിലേക്ക് വഞ്ചി കയറ്റിക്കൊണ്ടു പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.

ചൂണ്ടല്‍- കുറ്റിപ്പുറം സംസ്ഥാന പാതക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് അപകടം. വാഗമണ്‍ സന്ദര്‍ശിച്ച ശേഷം കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന വിനോദ സംഘമാണ് ബസില്‍ സഞ്ചരിച്ചിരുന്നത്. മൂന്നുപേരാണ് ലോറിയില്‍ വഞ്ചിക്ക് സമീപം കിടന്നുറങ്ങിയിരുന്നത്. ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റ നിധിന്‍ (22)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories