ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച: ചിത്രം നവംബര്‍ 10 ന് തിയറ്ററുകളില്‍

കാസര്‍കോട്: രാജിനി ചാണ്ടി മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കോട്ടയം നസീര്‍ ,ഇന്നസെന്റ് ,കൊച്ചുപ്രേമന്‍,ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, നോബി, സാജു കൊടിയന്‍, സാലു കൂറ്റനാട്,മുന്ന, റോസിന്‍ ജോളി എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. സാജു കൊടിയന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്‍ മോഹന്‍ ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. ഡിനു കളരിക്കല്‍, രാജു താമരവട്ടത്ത്, റ്റിറ്റോ കുര്യന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു.

കോട്ടയം നസീര്‍ ആദ്യമായി പിന്നണി പാടിയ ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അഫ്‌സലും, മാധവ് ശങ്കറും ആണ്.
നവംബര്‍ 10 ന് ശ്രീഹരി ഫിലിംസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും.

KCN

more recommended stories