റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി പി.തിലോത്തമനുമായ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ പാക്കേജ് നടപ്പിലാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ റേഷന്‍ വ്യാപാരികള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. റേഷന്‍ കമ്മീഷന്‍ പാക്കേജ് സ്വാഗതാര്‍ഹമാണെന്നും വ്യാപാരികള്‍ അറിയിച്ചു.

പാക്കേജ് അനുസരിച്ച് റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000/ രൂപ ലഭിക്കും. കമ്മീഷന്‍ ലഭിക്കുന്നതിന് ദേശീയ ഭക്ഷ്യ ഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാക്കേജ് അംഗീകരിച്ചത്. 207 കോടി രൂപയാണ് ഇതിന് അധിക ചെലവ് വരുന്നത്. ഇതില്‍ 44.59 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുളളവരില്‍ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ കൈകാര്യ ചെലവ് ഈടാക്കിക്കൊണ്ടാണ് പാക്കേജ് നടപ്പാക്കുക.

റേഷന്‍ വ്യാപാരിക്ക് കമ്മീഷന്‍ നല്‍കുന്നത് വിറ്റഴിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് അടിസ്ഥാനമാക്കിയായിരിക്കും. വില്‍പനയിലെ കുറവിന് ആനുപാതികമായി വില്‍പ്പനക്കാരുടെ ലാഭവിഹിതം കുറയുന്നത് പരിഹരിക്കാന്‍ കാര്‍ഡുകളുടെ എണ്ണവും ഭക്ഷ്യധാന്യത്തിന്റെ അളവും 2018 മാര്‍ച്ച് 31-നു മുമ്പ് ഏകീകരിക്കും. മിനിമം കമ്മീഷന്‍ ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും ഏകീകരണം.ഇ-പോസ് മെഷീന്‍ സ്ഥാപിക്കുന്നതു വരെ ക്വിന്റലിനു 100 രൂപ എന്ന കമ്മീഷന്‍ നിരക്ക് തുടരും

KCN

more recommended stories