മലാംകുന്ന് പട്ടത്താനത്തെ നാഗാലയത്തില്‍ നിന്നും നാഗവിഗ്രഹങ്ങള്‍ കാണാതായി

ബേക്കല്‍: മലാംകുന്ന് പട്ടത്താനത്തെ നാഗാലയത്തില്‍ നിന്നും നാഗവിഗ്രഹങ്ങള്‍ കാണാതായി. ഞായറാഴ്ച രാവിലെയാണ് നാഗാലയത്തില്‍ നിന്നും വിഗ്രഹങ്ങള്‍ കാണാനില്ലെന്ന് വ്യക്തമായത്. നാഗാലയത്തിനകത്തുള്ള നാഗത്തറയിലുണ്ടായിരുന്ന കരിങ്കല്ലില്‍ നിര്‍മിച്ച രണ്ട് വിഗ്രഹങ്ങളാണ് കാണാതായത്.

വിഗ്രഹങ്ങള്‍ കരിങ്കല്‍ നിര്‍മിതമല്ലാത്തതിനാല്‍ ഇതിനുപിന്നില്‍ കവര്‍ച്ചക്കാരല്ലെന്നും സാമൂഹ്യവിരുദ്ധരാണെന്നും പോലീസ് കരുതുന്നു. വിവരമറിഞ്ഞ് ബേക്കല്‍ സി ഐ വിശ്വംഭരന്‍, എസ് ഐ വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

KCN

more recommended stories