യഫ ചാരിറ്റിയുടെയും യേനപ്പോയ മെഡിക്കല്‍ കോളേജിന്റെയും നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

കാസര്‍കോട്: ജീവകാരുണ്യ പ്രവര്‍ത്തനമടക്കം നിരവധി ചാരിറ്റി പ്രവര്‍ത്തനം നടത്തിവരുന്ന യഫാ തായലങ്ങാടിയുടെ കീഴിലുള്ള യഫ ചാരിറ്റിയും യേനപ്പോയ മെഡിക്കല്‍ കോളേജും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 19ന് ഞായറാഴ്ച രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ തായലങ്ങാടി അല്‍ മദ്രസത്തുദ്ദീനിയ്യയില്‍ വെച്ച് നടത്തും.

ഓര്‍ത്തോപിഡിക്‌സ്, ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, സ്‌കിന്‍, പീഡിയാട്രിക്‌സ്, നേത്രരോഗം എന്നീ വിഭാഗങ്ങളില്‍ വിദഗ്ദരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. ഇതോടൊപ്പം സൗജന്യ രക്ത നിര്‍ണ്ണയം, ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നിവ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേരെ പരിശോധിക്കും.
പുതിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും, ഒരു ഫോട്ടോയും കൊണ്ടുവരു്ന്ന ബി.പി.എല്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് 100 രൂപയും എ.പി.എല്‍ കാര്‍ഡല്‍ ഉള്‍പ്പെടുന്നവര്‍ക്ക് 200 രൂപയും നല്‍കിയാല്‍ കുടുംബത്തിലെ 5 പേര്‍ക്ക് ഒരു വര്‍ഷം സൗജന്യ ചികിത്സ നല്‍കുന്ന ഫാമിലി ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കും.
ജീവകാരണ്യ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യഫ തായലങ്ങാടി പ്രസിഡന്റ് അബ്ദുല്ല കൊച്ചി, ജനറല്‍ സെക്രട്ടറി നൗഷാദ് ബായിക്കര, യഫ ചാരിറ്റി മുഖ്യ പ്രതിനിധികളായ അബ്ദുല്‍ സലാം കുന്നില്‍, സാജു ടീച്ചര്‍, നൗഫല്‍ ഇസ്സുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories