കുരുന്ന് ജീവനുമായി പറന്ന തമീമിന് സി.വൈ.സി.സി.ചൗക്കിയുടെ ആദരവ്

കാവു ഗോളി ചൗക്കി: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം ശ്രി ചിത്ര മെഡിക്കല്‍ കോളേണ്ടിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി ലൈബ ഫാത്തിമയെ ചുരുങ്ങിയ സമയത്തിനുള്ളിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ അടുക്കത്ത്ബയല്‍ സ്വദേശി അബ്ദുള്‍ തമീമിനെ സി.വൈ.സി.സി.ചൗക്കി ആദരിച്ചു.

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവന്തപുരം ശ്രി ചിത്ര മെഡിക്കല്‍ കോളേജിലേക്കുള്ള 517 കിലോമീറ്റര്‍ ദൂരം കേവലം 6.55 മണിക്കൂറിനുള്ളിലാണ് ആംബുലന്‍സ് പൂര്‍ത്തീകരിച്ചത്

സി.വൈ.സി.സി.ചൗക്കി രക്ഷാധികാരി അസീസ് കടപ്പുറം ഉപഹാരം നല്‍കി ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി സാദിഖ് കടപ്പുറം, പ്രസിഡന്റ് ആരിഫ് കെ.കെ.പുറം, ദില്‍ഷാദ് ബിന്‍ദാസ്, സഫുവാന്‍ ചൗക്കി, സഫുവാന്‍ കുന്നില്‍, ദര്‍വീഷ്, ഫയാസ്, നവാസ്, ഷഹ്നാദ്, ഹിഷാം, ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories