ശശീന്ദ്രന്‍ കേസ്; സെക്രട്ടേറിയേറ്റ് പരിസരത്ത് മാധ്യമങ്ങള്‍ക്ക് വിലക്ക്

ഹതിരുവനന്തപുരം: എ കെ ശശീന്ദ്രന്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് വിലക്ക്. സെക്രട്ടേറിയേറ്റ് പരിസരത്താണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. എ കെ ശശീന്ദ്രന്‍ കേസുമായി ബന്ധപ്പെട്ട പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് വിലക്കിയിരിക്കുന്നത്.

ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുള്ള മടക്കത്തില്‍ ഏറെ നിര്‍ണ്ണായകമാണ്. രാവിലെ ഒന്‍പതരയ്ക്കാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുക. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റക്കേസ് അല്ലെങ്കില്‍ ശശീന്ദ്രന്റെ ഫോണ്‍വിളികേസ്-ഏത് ആദ്യം തീരുന്നുവോ അയാളെ മന്ത്രിയാക്കണമെന്നാണ് എന്‍സിപി എല്‍ഡിഎഫുമായുണ്ടാക്കിയ ധാരണ. അതുകൊണ്ട് തന്നെ ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

പരാതിക്കാരി മൊഴി നല്‍കാന്‍ കമ്മീഷന്‍ മുന്നില്‍ എത്തിയിരുന്നില്ല, ശാസ്ത്രീയപരിശോധനകളും കമ്മീഷന്‍ നടത്തിയില്ല. ഇക്കാരണങ്ങള്‍ കൊണ്ട് റിപ്പോര്‍ട്ട് ശശീന്ദ്രന് അനുകൂലമാകുമെന്നാണ് സൂചന. ഡിസംബര്‍ 31 വരെ കമ്മീഷന്‍ കാലാവധി ഉണ്ട്. 17 സാക്ഷികളെ വിസ്തരിച്ചു. 61 രേഖകളും പരിശോധിച്ചാണ് കമ്മീഷന്‍ നിശ്ചയിച്ച സമയത്തിലും നേരത്തെ റിപ്പോര്‍ട്ട് നല്‍കുന്നത്. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് പരാതിക്കാരി കഴിഞ്ഞദിവസം വ്യക്തമാക്കിയതും ശശീന്ദ്രന്റെ മറ്റൊരു അനുകൂലഘടകമാണ്. പക്ഷെ ഇതില്‍ ഹൈക്കോടതിയുടെ തീര്‍പ്പ് നിര്‍ണ്ണായകമാണ്. സോളാര്‍ റിപ്പോര്‍ട്ട് ഉയര്‍ത്തി പ്രതിപക്ഷത്തെ നേരിടുമ്പോള്‍ ഫോണ്‍വിളിയില്‍ കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയാലും ശശീന്ദ്രനെ തിരിച്ചുകൊണ്ടുവരുന്നതിലെ ധാര്‍മ്മികപ്രശ്‌നം എല്‍ഡിഎഫിന് മുന്നിലുണ്ട്.

KCN

more recommended stories