നാടിന്റെ അഭിമാനമായ പ്രദീപ് മല്ലത്തിനെ അനുമോദിച്ചു

ബോവിക്കാനം : ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി ജേഴ്‌സി അണിഞ്ഞ മുളിയാറിന്റെ അഭിമാനം, ബി എ ആര്‍ എച്ച് എസ് ബോവിക്കാനം ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ പ്രദീപ് മല്ലത്തിന് ബോവിക്കാനം ടൗണില്‍ സ്വീകരണം നല്‍കി. ബോവിക്കാനം ബ്രാഞ്ച് സെക്രട്ടറി മുഹമ്മദലി മുണ്ടപ്പള്ളം ,സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ എം എ അസീസ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി അനുമോദിച്ചു .പ്രിയ സഖാവിന് തുടര്‍ന്നുള്ള പ്രയാണങ്ങളില്‍ എല്ലാവിധ പിന്‍തുണയും നല്‍കുമെന്നും ബ്രാഞ്ച് കമ്മറ്റി അറിയിച്ചു

KCN

more recommended stories