ദിലീപിന്റെ വിദേശയാത്രക്ക് കോടതിയുടെ അനുമതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപിന് വിദേശയാത്ര ചെയ്യാന്‍ കോടതിയുടെ അനുമതി. ദുബൈ സന്ദര്‍ശനത്തിനായി ഒരാഴ്ചത്തെ ഇളവ് ആണ് കോടതി അനുവദിച്ചത്. ഏഴു ദിവസത്തിനുള്ളില്‍ പോയി തിരികെ വരണമെന്നാണ് കോടതിയുടെ പ്രധാന നിബന്ധന.നാലു ദിവസം വിദേശത്ത് താമസിക്കാന്‍ അനുമതി നല്‍കിയ ഹൈകോടതി ആറു ദിവസത്തേ പാസ്‌പോര്‍ട്ട് വിട്ടുനല്‍കാന്‍ മജിസ്‌ട്രേറ്റ് കോടതിയോട് നിര്‍ദേശിച്ചു. വിസ, ദുബൈയിലെ താമസം, ഫോണ്‍ നമ്പര്‍ എന്നിവ സത്യവാങ്മൂലം വഴി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് സമര്‍പ്പിക്കുകയും വേണം.അതേസമയം, ദിലീപിന്റെ വിദേശയാത്രയെ അന്വേഷണ സംഘം ശക്തമായ രീതിയില്‍ എതിര്‍ത്തു. കേസിന്റെ അന്വേഷണത്തെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും യാത്രാനുമതി നല്‍കരുതെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു.

KCN

more recommended stories