നവാഗതര്‍ക്ക് സ്വീകരണം നല്‍കി

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ മേഖലയില്‍ പഠിക്കുന്ന നഴ്‌സിംങ് വിദ്യാര്‍ത്ഥികളുടെ വിപ്ലവ പ്രസ്ഥാനമായ കേരള ഗവ. സ്റ്റുഡന്റ് നേഴ്സ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടനയിലേക്ക് കടന്ന് വന്ന നവാഗതര്‍ക്ക് സ്വീകരണം നല്‍കി. യോഗം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.എസ്.എന്‍.എ.ജില്ലാ പ്രസിഡന്റ് സോനസജി അധ്യക്ഷയായി, കെ.ജി.എസ്.എന്‍.എ.ജില്ലാ അഡൈ്വസര്‍ കെ.വി.ബിന്ദു മോള്‍, കെ.ജി.എസ്.എന്‍.എ.മുന്‍ സംസ്ഥാന ട്രഷറര്‍ ജോളിജോസഫ്, അനീഷ്, നിമേഷ് ബാബു, പി.ആര്‍.രാഹുല്‍, കെ.ജി.എസ്.എന്‍.എ. സംസ്ഥാന സെക്രട്ടറി, കെ. ജിതിന്‍, കെ.ജൈഷ കെ.ജി.എസ്.എന്‍.എ ജില്ലാ സെക്രട്ടറി, എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories