എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് ശില്‍പശാലയ്ക്ക് തുടക്കമായി

കാഞ്ഞങ്ങാട്: 2017 ഡിസംബര്‍ 1 മുതല്‍ 15 വരെ ആചരിക്കുന്ന എസ്.കെ.എസ്.എസ്.എഫ് അംഗത്വ പ്രചരണത്തിന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗത്ത് ചിത്താരിയില്‍ കാമ്പയിന്‍ ശില്പശാലക്ക് തുടക്കമായി. സംസ്ഥാന പര്‍ കിംങ്ക് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോടിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ്.സംസ്ഥാന കൗണ്‍സിലര്‍ മുബാറക് ഹസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ ഫൈസി, കാസര്‍കോട് ജില്ലാ പ്രിസിഡന്റ് താജുദ്ധീന്‍ ദാരിമി, ബഷീര്‍ അസ്അദിനംമ്പ്രം, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സിദ്ധിഖ് അസ്ഹരി, കെ.യു. ദാവൂദ് ചിത്താരി, സലാം ഫൈസി, യൂനുസ് ഹസനി, യൂനുസ് ഫൈസി, സിദ്ധീഖ് ബെളിഞ്ചം, മുഹമ്മദ് ഫൈസി, ശറഫുദ്ധീന്‍, മൊയതിന്‍ കുഞ്ഞി, റം ശീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

KCN

more recommended stories