യഫ ചാരിറ്റിയുടെയും യേനപോയ മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട് : കലാകായിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ കാസറഗോഡിലെ നിറസാന്നിദ്ധ്യമായ യഫ തായലങ്ങാടിയുടെ ആഭിമുഖ്യത്തില്‍, യഫ ചാരിറ്റിയും ആതുരസേവന രംഗത്തെ അതികായരായ യേനപോയ മെഡിക്കല്‍ കോളേജും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നാന്നൂറോളം രോഗികള്‍ പരിശോധനക്കെത്തി (ജനറല്‍ മെഡിസിന്‍, ഓര്‍തോ, ഇ.എന്‍.ടി. ചര്‍മ്മം,, നേത്രരോഗം, ശിശു രോഗം) പ്രത്യേകം സജ്ജമാക്കിയ മിനി മെഡിക്കലില്‍ വെച്ച് സൗജന്യ മരുന്ന് വിതരണവും നടത്തി. ഇരുനൂറ്റമ്പതില്‍ പരമാളുകള്‍ മൊബൈല്‍ ക്‌ളിനിക് വഴിയും, പ്രത്യേകം സജ്ജമാക്കിയ യഫ ലാബ് വഴിയും സൗജന്യരക്ത പരിശോധന (പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍) നടത്തുകയും ചെയ്തു. ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു സമയം നല്‍കിയിരുന്നതെങ്കിലും പരിശോധനെയ്‌ക്കെത്തിയ രോഗികളുടെ ബാഹുല്യം കാരണം ഉച്ചയ്ക്ക് 2:30 വരെ നീണ്ടുനിന്നു

തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖത്തീബും, മുദരീസുമായ ബഹു: മുജീബ് റഹ്മാന്‍ നിസാമി ചേളാരിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടിയില്‍ യഫ ചാരിറ്റി പ്രതിനിധി നൗഫല്‍ ഇസ്സുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. യഫ തായലങ്ങാടി ജനറല്‍ സെക്രട്ടറി നൗഷാദ് ബായിക്കര സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ക്യാമ്പ് ഉല്‍ഘാടനം കാസറഗോഡ് ടൗണ്‍ എസ് ഐ അജിത് കുമാര്‍ നിര്‍വ്വഹിച്ചു. രക്ത പരിശോധന ക്യാമ്പ് കാസറഗോഡ് എം.എല്‍.എ ശ്രീ എന്‍.എ നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു.ചടങ്ങില്‍ വെച്ച് പിഞ്ചു ലൈബയുടെ ജീവനുമായി ചരിത്രത്തിലേക്ക് അംബുലന്‍സ് ഓടിച്ച തമീമിനും കൂടെ പോയി തീവ്രപരിചരണം നല്‍കിയ നഴ്സ് ജിന്റോക്കും പാരിതോഷികമായി ക്യാഷ് അവാര്‍ഡുകളും, അനുമോദിച്ച് കൊണ്ട് ശിലാഫലകം നല്‍കുകയും, ഷാളണിയിക്കുകയും ചെയ്തു. മുനിസിപ്പല്‍ ഹെല്‍ത്ത് ചെയര്‍പേഴ്‌സണ്‍ ശ്രീമതി സമീന മുജീബ് ശിലാഫലകം നല്‍കി, ക്യാഷ് അവാര്‍ഡുകള്‍ വേക്കപ്പ് പ്രതിനിധി അബ്ദുല്‍ സലാംകുന്നിലും, യഫ ചാരിറ്റി പ്രതിനിധി സാജു ടീച്ചറും നല്‍കി.

യഫ തായലങ്ങാടി പ്രസിഡണ്ട് അബ്ദുല്ല കൊച്ചി ഷാളണിയിച്ചു. ചടങ്ങില്‍ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ഖിളര്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എ ശാഫി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. യഫ തായലങ്ങാടി ഉപദേശക സമിതിയംഗം മുഹമ്മദ് കുഞ്ഞി തായലങ്ങാടി.നന്ദി പറഞ്ഞു. ആതുരസേവന രംഗത്തെ മികവിനുളള അംഗീകാരമായി യേനപോയ മെഡിക്കല്‍ കോളേജ് പ്രതിനിധിയ്ക്ക് ഡോക്ടര്‍ ശ്രീ.ശ്രീധര്‍ റാവുവും ,സന്നദ്ധ സേവനത്തിന് വേക്കപ്പ് പ്രതിനിധി അബ്ദുല്‍ സലാംകുന്നിലിന് എം.എല്‍.എ ശ്രീ എന്‍.എ നെല്ലിക്കുന്നും ശിലാഫലകങ്ങള്‍ നല്‍കി അനുമോദിച്ചു. ഖിളര്‍ ജമാഅത്ത് പ്രസിഡണ്ട് ശംസുദ്ധീന്‍ ബായിക്കര, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, പ്രസ്സ് ക്‌ളബ്ബ് പ്രസിഡണ്ട് ടി.എ ശാഫി, ഡോക്ടര്‍ മൊയ്തീന്‍ കുഞ്ഞി ,കെ.ഫ്.എ മെമ്പര്‍ ഹാരീസ് കെ.എം, സി.പി.എം തായലങ്ങാടി ബ്രാഞ്ച് സെക്രട്ടറി ടി.എ ശാഫി,ടി.ഇ അബ്ദുല്ല, അബ്ദുല്‍ ഹമീദ് സി.പി, നാച്ചു കെ.ബി, ഗഫൂര്‍ മാളിക, അജീര്‍ അര്‍മാന്‍, ശിഹാബ്, നിയാസ് സോല,റിയാസ് സാഹിബ് , റാഷിദ് പി.എച്ച്., കാസറഗോഡ് വാര്‍ത്ത പ്രതിനിധി സുബൈര്‍ പളളിക്കാല്‍ കെ.സി.എന്‍ പ്രതിനിധി ബക്കര്‍, മുതലായവര്‍ പങ്കെടുത്തു. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഡോളേഴ്‌സ് ചര്‍ച്ച് ഫാദര്‍ സന്തോഷ് ലോബോ അനുഗ്രഹ സന്ദേശം നല്‍കുകയും, തായലങ്ങാടി വരദരാജ വെങ്കട്ടരമണ ക്ഷേത്ര ഭാരവാഹികള്‍ ആശംസയര്‍പ്പിക്കുകയും ചെയ്തു.

KCN

more recommended stories