പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

വിദ്യാനഗര്‍ : വിദ്യാനഗര്‍ ത്രിവേണി ആര്‍ട്‌സ് & സയന്‍സ് കോളേജിലെ ബികോം സി ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഏച്ചിക്കാനം വൃന്ദാവനം ബാലസദനത്തിലെ കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കോളേജ് പ്രധാനാദ്ധ്യാപകന്‍ ബാലകൃഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബാലസദനത്തിലെ കുട്ടികളോടൊപ്പംകലാപരിപാടിയും മധുരവിതരണവും നടന്നു.

പഠനത്തോടൊപ്പം തന്നെ ഞങ്ങളാല്‍ കഴിയുന്ന സേവന പ്രവര്‍ത്തനം ചെയ്യുക എന്ന ആശയം ഉള്‍ക്കൊള്ളിച് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഈ പുണ്യ പ്രവര്‍ത്തി ചെയ്യാന്‍ തീരുമാനിച്ചത്. മാറി വരുന്ന ന്യൂ ജനറേഷന്‍ സമൂഹത്തില്‍ പുത്തന്‍ മാതൃക ആവണം എന്ന ബോധം എല്ലാവരിലും എത്തിക്കുന്നതിനും വേണ്ടിയാണ് സേവാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോരും ഇല്ലാതെ നിരാലംബരായ ഇരുപതോളം വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്ന ഏച്ചിക്കാനം ബാലസദനം തിരഞ്ഞെടുത്തിരിക്കുന്നത്..

KCN

more recommended stories