ഇന്റര്‍ കൊളീജിയറ്റ് ഗെയിംസ് മീറ്റ്; ക്രിക്കറ്റില്‍ പ്രണവ് കോളേജ് ജേതാക്കള്‍

കുമ്പള: കുമ്പള മഹാത്മ കോളേജിന്റെ ആഭിമുഖ്യത്തില്‍ കുമ്പളയില്‍ നടന്നുവരുന്ന ഇന്റര്‍ കൊളീജിയറ്റ് ഗെയിംസ് മീറ്റ് ക്രിക്കറ്റില്‍ കാസര്‍കോട് ഗവ. കോളേജിനെ പരാജയപ്പെടുത്തി കുമ്പള പ്രണവ് കോളേജ് ജേതാക്കളായി.

ശനിയാഴ്ച കുമ്പള സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റില്‍ ജില്ലയിലെ പന്ത്രണ്ട് പ്രമുഖ കോളേജ് ടീമുകള്‍ പങ്കെടുത്തു. പ്രമുഖ കബഡി കോച്ചും കായികാധ്യാപകനുമായ ബാലകൃഷ്ണന്‍ കളി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ എം എ സത്താര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ലത്തീഫ് ഉളുവാര്‍ പ്രസംഗിച്ചു. ഇസ്മയില്‍ ആരിക്കാടി, കൗസര്‍ അഹമ്മദ്, കിരണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥി ഖലീല്‍ സ്വാഗതവും വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ അബ്ദുന്നാസിര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories