ബാവിക്കരയിലെ റോഡ് പ്രശ്നം; കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

ബാവിക്കര: നാട്ടുകാരുടെ ശക്തമായ സമരത്തിന് ഫലം കണ്ടു. യാത്ര ദുസ്സഹമായ ബാവിക്കര റോഡിന്റെ ശോചനീയാവസ്ഥ നേരിട്ട് മനസിലാക്കാാന്‍ ജില്ലാ കല്കടര്‍ കെ.ജീവന്‍ ബാബു ബാവിക്കരയിലെത്തി. നുസ്രത്ത് നഗറില്‍ വാഹനമിറങ്ങി ബാവിക്കര വരെ കാല്‍നടയായി നടന്നുവന്ന കല്കടര്‍ ഇടുങ്ങിയതും തകര്‍ന്നതുമായ റോഡിന്റെ അവസ്ഥ നേരിട്ടുകണ്ടു. ആയിരക്കണക്കിന് കുടുംബങ്ങളും നിരവധി സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ബാവിക്കരയുടെ റോഡ് പ്രശ്നം പരിഹരിക്കാന്‍ അടിയന്തി നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദുമ എം.എല്‍.എ, മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട്്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ച് ഫണ്ട് അനുവദിക്കാന്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത്, എം.എല്‍എ, വാട്ടര്‍ അതോറിറ്റി എന്നിവയുടെ പ്രത്യേക ഫണ്ടുകള്‍ ഉപയോഗിച്ചായിരിക്കും റോഡ് നന്നാക്കുക. മാര്‍ച്ച് മാസത്തോടെ ബാവിക്കര മഖാം ഉറൂസ് നേര്‍ച്ച വരുന്നതിനാല്‍ അതിന് മുമ്പായി റോഡ് പണി പൂര്‍ത്തികരിച്ച് നാട്ടുകാരുടെ ദുരിതം അകറ്റണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞാഴ്ച നാട്ടുകാര്‍ ബാവിക്കരയില്‍ നിന്നുള്ള കുടിവെള്ള പമ്പിംഗ് തടഞ്ഞ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ ഉപരോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കല്കടറുടെ ചേമ്പറില്‍ അടിയന്തിര യോഗം വിളിച്ചിരുന്നു. യോഗത്തിലുണ്ടായ പ്രശ്ന പരിഹാരത്തെ തുടര്‍ന്നാണ് കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതും റോഡ് നന്നാക്കുവാന്‍ ഉത്തരവിട്ടതും. കല്കട്രേറ്റില്‍ നടന്ന ചര്‍ച്ചയില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍,എ, കെ,.കുഞ്ഞിരാമന്‍ എം.എല്‍.എ, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത്് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, നാട്ടുകാരെ പ്രതിനിധീകരിച്ച് എബി കുട്ടിയാനം, കലാം പള്ളിക്കാല്‍, റഹിം അബ്ബാസ്, ഹംസ ചോയിസ്, കബീര്‍ അഹമ്മദ്, അഷറഫ് മുഹമ്മദ്, കെ.എം.കബീര്‍, മൊയ്തു മണയംകോട്, സി.എച്ച്.ഷാഫി, ഇഖ്ബാല്‍ കെ.കെ.പുറം, സെയ്തുമുഹമ്മദ്, അബ്ദുല്‍ റഹ്്മാന്‍, ഹമീദ് ബാവിക്കര സംബന്ധിച്ചു.

KCN

more recommended stories