കേരളോത്സവ വിജയികള്‍ക്ക് അനുമോദനവും ഉപഹാര വിതരണവും നടത്തി

പെരുമ്പള :യൂത്ത് ക്ലബ് പെരുമ്പള ഈ വര്‍ഷത്തെ കേരളോത്സവ വിജയികള്‍ക്കുള്ള അനുമോദനവും ഉപഹാര വിതരണവും നടത്തി. പരിപാടിയില്‍ വെച്ച് കേരളോല്‍സവ വിജയികള്‍ക്ക് ഉപഹാരം വിതരണം ചെയ്തു. കൂടാതെ ദേശീയ മാരത്തോണ്‍ താരം രാഗേഷിനും ജില്ലാ ഫുട്‌ബോള്‍ ടീമിന്റെ കോച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട അജിത് കുമാറിനും അനുമോദനം സംഘടിപ്പിച്ചു. പരിപാടി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എ. വി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി സനോജ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീഹരി അധ്യക്ഷത വഹിച്ചു. രജിത് കുമാര്‍ നന്ദി പറഞ്ഞു.

KCN

more recommended stories