ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്: സന്നിധാനത്തെ മില്‍മ ഉല്‍പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ നടപടിയുമായി കളക്ടര്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ പക്കല്‍ നിന്ന് കച്ചവടക്കാര്‍ വിവിധ മില്‍മ ഉല്‍പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ നടപടിയുമായി കളക്ടര്‍. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലെ മില്‍മ ഉത്പന്നങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

ഹോമോജിനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് 500 മില്ലി പായ്ക്കറ്റ് ഒന്നിന് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 23 രൂപയും സന്നിധാനത്ത് 24 രൂപയുമാണ്. ഡബിള്‍ ടോണ്‍ഡ് കര്‍ഡിന് യഥാക്രമം 29, 30 രൂപയും സംഭാരം 200 മില്ലി പായ്ക്കറ്റിന് 7, 8 രൂപയും സംഭാരം കപ്പിന് 13, 15 രൂപയും ലെസ്സി 200 മില്ലി ലിറ്ററിന് 28, 30 രൂപയുമാണ് വില. കളക്ടര്‍ നിശ്ചയിച്ചിരിക്കുന്ന വിലയേക്കാള്‍ അധികം ഉല്‍പന്നങ്ങള്‍ക്ക് ഈടാക്കരുതെന്നാണ് നിര്‍ദേശം.

KCN

more recommended stories