മദ്യപിക്കണമെങ്കില്‍ ഇനി 23 തികയണം

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികളുമായി കേരള സര്‍ക്കാര്‍. മദ്യപിക്കാനുള്ള പ്രായ പരിധി 23 ആയി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി ഉര്‍ത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ഷ ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായി. അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കും. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് തീരുമാനം. നിലവില്‍ മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 21 വയസാണ്.

KCN

more recommended stories