ബസുകള്‍ക്ക് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്, 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബസുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ അറസ്റ്റിലായി. കുഡ്ലുവിലെ ഇന്‍സമാം (24), മുഹമ്മദ് അജ്മല്‍ (19), 17 വയസുള്ള രണ്ടു പേര്‍ എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറും സംഘവും അറസ്റ്റു ചെയ്തത്.

കാസര്‍കോട് എരിയാല്‍ പാലത്തിനു സമീപം വെച്ച് കാസര്‍കോട് നിന്നും കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്നു. 15,000 രൂപയുടെ നഷ്ടം സംഭവിച്ചു. ബസ് ഡ്രൈവര്‍ കളത്തൂര്‍ ഹലൈമന ഹൗസില്‍ റുദേഷിനാണ് (25) കണ്ണിന് സാരമായി പരിക്കേറ്റത്. ഇയാള്‍ ചികിത്സയിലാണ്. സംഭവത്തില്‍ 308 വകുപ്പ് പ്രകാരം നരഹത്യാശ്രമത്തിനാണ് പോലീസ് കേസെടുത്തത്.

രാത്രി 8.30 മണിയോടെയാണ് കല്ലേറുണ്ടായത്. വിവരമറിഞ്ഞ് എസ് ഐ അജിത്കുമാറും സംഘവും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ഒരാള്‍ ആദ്യം പിടിയിലായത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തില്‍പെട്ട മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. കുമ്പള ആരിക്കാടിയിലും ഉപ്പളയിലും ബുധനാഴ്ച പുലര്‍ച്ചെയും രാവിലെയുമായി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തില്‍ കുമ്പള, മഞ്ചേശ്വരം പോലീസ് അന്വേഷണം നടത്തിവരികയാണ്. ബൈക്കിലെത്തിയവരാണ് കല്ലേറ് നടത്തിയത്.

KCN

more recommended stories