സുപ്രധാന അപ്‌ഡേഷന്‍ ആദ്യം സ്വന്തമാക്കി ജിയോ

സുപ്രധാന സോഫ്‌റ്റ്വെയര്‍ അപ്‌ഡേഷന്‍ ആദ്യം സ്വന്തമാക്കി ജിയോ. ഗൂഗിളിന്റെ പുതിയ അസിസ്റ്റന്റ് അപ്‌ഡേഷനാണ് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഫീച്ചര്‍ ഫോണുകളിലൂടെ ജിയോ ആദ്യം സ്വന്തമാക്കിയത്. ഇതിലൂടെ നിങ്ങള്‍ക്ക് കോള്‍ ചെയ്യാനും, ടെക്സ്റ്റ് അയക്കാനും, വീഡിയോ-മ്യൂസിക് പ്ലേ ചെയ്യാനും മറ്റു ആപ്‌സുകള്‍ ആക്‌സസ് ചെയ്യാനും സഹായിക്കുന്നു എന്നതാണ് പ്രത്യേകത. കൂടാതെ ഇംഗ്ലീഷും ഹിന്ദിയും ഫീച്ചര്‍ ഫോണിലുളള ഗൂഗിള്‍ അസിസ്റ്റന്റ് പിന്തുണയ്ക്കും. രണ്ടു ഭാഷകളിലും വോയിസ് സര്‍ച്ച് ചെയ്യാനും സാധിക്കുന്നു. 1500 രൂപയുടെ ഡെപ്പോസിറ്റ് തുകയില്‍ വാങ്ങിക്കാവുന്ന 4ജി ഫീച്ചര്‍ ഫോണ്‍ ജിയോയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഒരു ഉത്പന്നം കൂടിയാണ്.

KCN

more recommended stories