ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. മാനദണ്ഡങ്ങള്‍ നോക്കാതെ ഫിഷറീസ് വകുപ്പിലാവും ജോലി നല്‍കുക. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും.

ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് താത്കാലികമായി ഒരാഴ്ച 2000 രൂപവീതം നല്‍കാനും തീരുമാനമായിട്ടുണ്ട്. ഓരോ ദിവസവും മുതിര്‍ന്നവര്‍ക്ക് 60 രൂപവീതവും കുട്ടികള്‍ക്ക് 45 രൂപവീതവും നല്‍കുന്നതിന് പകരമായാണിത്. ദുരിതം നേരിടാന്‍ കേന്ദ്ര പാക്കേജ് ആവശ്യപ്പെടും.

ഇതിനുവേണ്ടി മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കാണും.

KCN

more recommended stories