സിപിഐ കാസര്‍കോട് ജില്ലാ സമ്മേളനം 2018 ഫെബ്രുവരി 11,12,13 തീയ്യതികളില്‍

ചട്ടഞ്ചാല്‍: 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി പി ഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു. 2018 ഫെബ്രുവരി 11,12, 13 തിയതികളില്‍ ചട്ടഞ്ചാലിലാണ് ജില്ലാ സമ്മേളനം. 11 ന് ചട്ടഞ്ചാല്‍ ഇ കെ മാസ്റ്റര്‍ നഗറില്‍ റെഡ് വളണ്ടിയര്‍മാര്‍ച്ചും ബഹുജനറാലിയും നടക്കും. 12, 13 തീയ്യതികളില്‍ തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തിലെ കെ കെ കോടോത്ത് നഗറില്‍ പ്രതിനിധി സമ്മേളനവും നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. ഇന്നലെ ചട്ടഞ്ചാല്‍ അര്‍ബര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സി പി ഐ സംസ്ഥാന കൗണ്‍സിലംഗം കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ കെ എസ് കുര്യാക്കോസ്, ബങ്കളം കുഞ്ഞികൃഷ്ണന്‍, സി പി ബാബു, വി രാജന്‍, എം അസിനാര്‍, ജില്ലാ കൗണ്‍സിലംഗം പി എ നായര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ അസി. സെക്രട്ടറി ബി വി രാജന്‍ സ്വാഗതം പറഞ്ഞു. യോഗം ടി കൃഷ്നനെ ചെയര്‍മാനായും വി രാജനെ ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതിയെ തെരഞ്ഞെടുത്തു. 125 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 501 അംഗ ജനറല്‍ കമ്മറ്റിയും വിവിധ സബ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍ ചെയര്‍മാനും ജില്ലാ എക്സിക്യൂട്ടീവംഗം വി രാജന്‍ ജനറല്‍ കണ്‍വീനറുമാണ്. പി ഗോപാലന്‍ മാസ്റ്റര്‍, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, ബി പി അഗ്ഗിത്തായ, കെ കൃഷ്ണന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരാണ്. അഡ്വ. വി സുരേഷ് ബാബു, ബിജു ഉണ്ണിത്താന്‍, രാജേഷ് ബേനൂര്‍, തുളസീധരന്‍ ബളാനം എന്നിവര്‍ ജോ. കണ്‍വീനര്‍മാരാണ്. കൃഷ്ണന്‍ ചട്ടഞ്ചാല്‍ ട്രഷററാണ്. യോഗം വിവിധ സബ് കമ്മറ്റികളും തിരഞ്ഞെടുത്തു. സബ്കമ്മിറ്റി: പ്രചരണം: നാരായണന്‍ മൈലൂല(ചെയര്‍മാന്‍), രാജേഷ് ബേനൂര്‍ (കണ്‍വീനര്‍), ഭക്ഷണം: കെ കൃഷ്ണന്‍ (ചെയര്‍മാന്‍), ഇ മണികണ്ഠന്‍ ചെട്ടുംകുഴി (കണ്‍വീനര്‍) താമസം: ഉദയകുമാര്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), (കണ്‍വീനര്‍), സ്റ്റേജ് ആന്റ് ഡക്കറേഷന്‍: ബിജുഉണ്ണിത്താന്‍ (ചെയര്‍മാന്‍), തുളസീധരന്‍ ബളാനം(കണ്‍വീനര്‍), അനുബന്ധപരിപാടി: അഡ്വ. വി സുരേഷ് ബാബു(ചെയര്‍മാന്‍), ബി സുകുമാരന്‍(കണ്‍വീനര്‍), സപ്ലിമെന്റ്: അഡ്ല. രാധാകൃഷ്ണന്‍ പെരുമ്പള(ചെയര്‍മാന്‍), സുനില്‍മാടക്കല്‍(കണ്‍വീനര്‍). വളണ്ടിയര്‍: സി പി ബാബു(ചെയര്‍മാന്‍), കുഞ്ഞിരാമന്‍ പനക്കുളം(കണ്‍വീനര്‍).

KCN

more recommended stories