കാണാതായ യുവതിയെയും രണ്ട് മക്കളെയും കണ്ടെത്തി

മഞ്ചേശ്വരം: കാണാതായ യുവതിയെയും രണ്ട് മക്കളെയും കര്‍ണാടകയില്‍ കണ്ടെത്തി. മഞ്ചേശ്വരം മാടയിലെ 38 കാരിയെയും ഏഴ്, ഒമ്പത് വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെയുമാണ് മഞ്ചേശ്വരം പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പ് ഇവരെ കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കര്‍ണാടകയിലെ ഒരു ദര്‍ഗയില്‍ വെച്ചാണ് ഇവരെ കണ്ടെത്തിയത്.

KCN

more recommended stories