ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഉച്ചവരെ 31 ശതമാനം പോളിങ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉച്ചവരെ 31 ശതമാനം പോളിങ് നടന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമീഷനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോളിങ് ശതമാനം കണക്കാക്കിയിട്ടുള്ളത്. അതിനിടെ, ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ ബ്ലുടൂത്തുമായി ഘടിപ്പിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പോര്‍ബന്തര്‍, സുറത്ത്, ജേധ്പുര്‍, നവശാരി എന്നിവിടങ്ങളിലെ പോളിങ് ബൂത്തുകളിലാണ് ഇത്തരത്തില്‍ സംഭവം നടന്നത്. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വോട്ടിങ് മെഷീന്‍ മാറ്റി സ്ഥാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി.അതേസമയം, മോര്‍വി ജില്ലയിലെ ഗാജ്ദി ഗ്രാമത്തിലെ സമ്മതിദായകര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്‌കരണം. തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം സംബന്ധിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാട്ടീദാര്‍ സ്വാധീന മേഖലയായതിനാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും തീപാറുന്ന പോരാട്ടത്തിലാണ്.ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സൗരാഷ്ട്ര, കച്ച് മണ്ഡലങ്ങളിലെ വോട്ടുകള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും നിര്‍ണ്ണായക പങ്ക് വഹിക്കുന്നവയാണ്. സൗരാഷ്ട്ര മേഖലയിലെ തീരപ്രദേശമായ 11 ജില്ലകളില്‍ പട്ടേലുകള്‍ക്കാണ് സ്വാധീനമുള്ളത്. അതേസമയം സൂറത്തിലെ വിവിധ മണ്ഡലങ്ങളില്‍തകരാറിലായ വോട്ടിങ് മെഷീനുകള്‍ മാറ്റി സ്ഥാപിച്ചു. യുവാക്കളടക്കമുള്ള എല്ലാ വോട്ടര്‍മാരുംതങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഭാര്യക്കൊപ്പം വോട്ട് രേഖപ്പെടുത്തുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജ്‌കോട്ടില്‍ ഭാര്യക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. സൗരാഷ്ട്രയിലെ രാജ്‌കോട്ട്-വെസ്റ്റ് സീറ്റില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. സംസ്ഥാന നിയമസഭയിലെ ഏറ്റവും ധനികനായ ഇന്ദ്രാനില്‍രാജ്യഗുരു ആണ് രൂപാണിയുടെ മുഖ്യ എതിരാളി. ബി.ജെ.പി അത്മവിശ്വാസത്തിലാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്ത് ബി.ജെ.പി തലവന്‍ ജിഭൂ വഘാനി ഭാവ്‌നഗര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 150 ല്‍ കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പി നേടാന്‍ പോകുന്നതായി അദ്ദേഹം അവകാശപ്പെട്ടു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ ബരൂച്ചിലൈ അങ്കലേശ്വര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി. 110 സീറ്റിലധികം കോണ്‍ഗ്രസ് നേടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാര രാജ്‌കോട്ടിലെ രവി വിദ്യാലയ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ചുമണി വരെ തുടരും. അതിനിടെ വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലയിലെ 89 മണ്ഡലങ്ങളില്‍ 977 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2.12 കോടി വോട്ടര്‍മാരുണ്ട്. മുഖ്യമന്ത്രി വിജയ് രുപാനി (രാജ്‌കോട്ട് വെസ്റ്റ്), കോണ്‍ഗ്രസിലെ ശക്തി സിങ് ഗോഹില്‍ (മാണ്ഡ്‌വി), പരേഷ് ധനാനി(അംറേലി) എന്നിവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍. വടക്കന്‍, മധ്യ ഗുജറാത്തിലെ 93 സീറ്റുകളിലേക്ക്് 14നാണ് വോട്ടെടുപ്പ്. ആകെ 182 മണ്ഡലങ്ങളാണുള്ളത്. 18നാണ് ഫലപ്രഖ്യാപനം.

KCN

more recommended stories